Sun. Feb 23rd, 2025

കൊച്ചി:

സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പെരുവള്ളൂർ സ്വദേശി കോയാമു ആണ് മരിച്ചത്. 82 വയസ്സായിരുന്നു.  ഇതോടെ സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടുക്കിയില്‍ മരിച്ച സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ അജിതനും എറണാകുളത്ത് ഇന്നലെ മരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്യയ്ക്കും, പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ എന്നിവര്‍ക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

മഞ്ചേരി മെഡിക്കൽ കോളേജില്‍ ഇന്ന് രാവിലെ  10.30 ന് ആയിരുന്നു കോയാമുവിന്‍റെ മരണം. ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും അടക്കം പത്ത് പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ന്യുമോണിയ, പ്രമേഹം, അൽഷിമേഴ്സ് രോഗിയായിരുന്നു കോയാമു.

By Binsha Das

Digital Journalist at Woke Malayalam