Wed. Nov 27th, 2024

Month: July 2020

ശിവശങ്കറിന്റെ ഫ്ലാറ്റിൽ തിരക്കിട്ട പരിശോധന നടത്തി കസ്റ്റംസ്

തിരുവനന്തപുരം: മുൻ ഐടി സെക്രട്ടറി  എം ശിവശങ്കറിന്‍റെ ഫ്ലാറ്റിലെത്തി സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.  ഫ്ലാറ്റിലെ മേല്‍നോട്ടക്കാരന്‍റെ മൊഴിയും സെക്യൂരിറ്റിയുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തി. സ്വർണ്ണക്കടത്ത്…

സ്വർണ്ണക്കടത്ത് കേസ്; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

കൊല്ലം: സ്വർണ്ണക്കടത്ത് കേസിൽ ഇന്നും കൊവിഡ് പ്രോട്ടോകോൾ  ലംഘിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ നടന്നു.  കൊല്ലത്ത് കളക്ട്രേറ്റിലേക്ക് നടന്ന കെഎസ്‍യു മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പോലീസ്…

കെകെ മഹേശന്‍റെ ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക സംഘം 

ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശന്‍റെ ആത്മഹത്യ അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഐ ജി ഹർഷിത അത്തല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിന്…

കാസര്‍ഗോഡ് വ്യാപാരികളില്‍ ആന്റിജന്‍ പരിശോധന

കാസര്‍ഗോഡ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ മാര്‍ക്കറ്റുകളും അടച്ചതിന് പിന്നാലെ വ്യാപാരികളില്‍ ആന്റിജന്‍ പരിശോധന ആരംഭിച്ചു. മാര്‍ക്കറ്റുകളുള്‍പ്പെടെ 12 സ്ഥലങ്ങള്‍ ജില്ലയിൽ കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട്. സമ്പർക്കത്തിലൂടെയുള്ള…

പൂന്തുറയിൽ അവശ്യ സാധന വിതരണം ആരംഭിച്ചു

തിരുവനന്തപുരം: കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പൂന്തുറയിൽ അവശ്യ സാധനങ്ങളുടെ വില്‍പനയ്ക്കായി മൊബൈല്‍ ഷോപ്പുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന വിപണന കേന്ദ്രങ്ങളും തുറന്നു. ഇത് കൂടാതെ…

സര്‍വകലാശാലാ പരീക്ഷകള്‍ റദ്ദാക്കി ഡൽഹി സർക്കാർ 

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലാ പരീക്ഷകള്‍ റദ്ദാക്കി ഡൽഹി സർക്കാർ. അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ മൂല്യ നിര്‍ണയത്തിനായി മാര്‍ഗ നിര്‍ദേശം തയ്യാറാക്കാന്‍ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.…

ബിജെപി രാജസ്ഥാന്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുന്നു: ഗെഹ്‌ലോത്

ജയ്‌പുർ: ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. കൂറുമാറാനായി എംഎൽഎമാർക്ക് 10 കോടി അഡ്വാന്‍സ് ആയും, 15 കോടി സര്‍ക്കാരിനെ വീഴ്ത്തിക്കഴിഞ്ഞും നല്‍കാമെന്ന്…

ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് യുഡിഎഫ് സമരം നടത്തുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പത്രസമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തിന് നേരെ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ എല്ലാം പ്രതിപക്ഷ കക്ഷികള്‍…

കേരള തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

കാസര്‍ഗോഡ്: പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് 2.2 മുതല്‍ 2.7 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രത്തിന്റെ…

സംസ്ഥാനത്ത് വീണ്ടും മരണം; എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് മരണശേഷം 

കൊച്ചി: ശ്വാസതടസത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ച എറണാകുളം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം പെരുമ്പാവൂർ പുല്ലുവഴി പൊന്നാമ്പിള്ളി ബാലകൃഷ്ണൻ നായരാണ് മരിച്ചത്. 79 വയസായിരുന്നു.…