25 C
Kochi
Wednesday, December 1, 2021
Home 2020 July

Monthly Archives: July 2020

ന്യൂഡല്‍ഹി:ഗാല്‍വന്‍ താഴ്വരയിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇന്ത്യയുമായുളള ചൈനയുടെ സമ്പദ്ഘടനയുടെ ബന്ധത്തെ നിര്‍ബന്ധപൂര്‍വം വിച്ഛേദിക്കുന്നത് ഇരുരാജ്യങ്ങളെയും വ്രണപ്പെടുത്തുമെന്ന് ചൈനയുടെ മുന്നറിയിപ്പ്.  ചൈന ഇന്ത്യയ്ക്ക് ഒരു തന്ത്രപരമായ ഭീഷണിയല്ലെന്നും പരസ്പര സഹകരണത്തോടെയല്ലാതെ ഇരുരാജ്യങ്ങൾക്കും  മുന്നോട്ടുപോകാനാകില്ലെന്നും ഇന്ത്യയിലെ ചൈനിസ് അംബാസഡര്‍ സണ്‍ വെയ്‌ദോങ് പറഞ്ഞു.  നമ്മുടെ സമ്പദ്ഘടനകള്‍ പരസ്പരപൂരിതവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതും പരസ്പരം ആശ്രയിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ജയ്സാല്‍മിറിലെ ഹോട്ടലിലേക്ക് മാറ്റി. രണ്ടാഴ്ചയായി ജയ്പൂരിലെ ഫെയര്‍മോണ്ട് ഹോട്ടലില്‍ താമസിക്കുന്ന എംഎല്‍എമാര്‍ ഇനിയും ഇവിടെ തുടരാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മറ്റൊരു ഫെെഫ് സ്റ്റാര്‍ ഹോട്ടലിലേക്ക് മാറ്റിയത്. അതേസമയം, നേരത്തെ കോൺഗ്രസിൽ ചേർന്ന ആറ് ബി.എസ്.പി എം.എൽ.എമാർക്കും സ്പീക്കർക്കും നിയമസഭ സെക്രട്ടറിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. നോട്ടീസിൽ ഓഗസ്റ്റ് 11നകം മറുപടി നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എംഎൽഎമാർ കോൺഗ്രസിൽ ചേർന്നത് ചോദ്യം ചെയ്ത് ബി.എസ്.പിയും...
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ കസ്റ്റംസ് അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി വര്‍ഷങ്ങളായി ശിവശങ്കറിന്‍റെ സാമ്പത്തിക ഇടപാടുകള്‍ കെെകാര്യം ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു. വരുമാനം സംബന്ധിച്ച് ശിവശങ്കർ നൽകിയ മൊഴിയിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയായിരുന്നു ചോദ്യം ചെയ്യൽ.
തിരുവനന്തപുരം:രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് എംവി ശ്രേയാംസ് കുമാര്‍ തന്നെയാകും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇക്കാര്യത്തില്‍ സിപിഎമ്മിനുള്ളില്‍ ധാരണയായതായാണ് സൂചന. അടുത്ത മുന്നണിയോഗത്തില്‍ കൂടി ചര്‍ച്ചചെയ്ത ശേഷമായിരിക്കും എല്‍ഡിഎഫ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുക. ഓണ്‍ലൈനില്‍ ചേര്‍ന്ന കഴിഞ്ഞ സംസ്ഥാന സമിതിയോഗത്തിലെ തീരുമാനപ്രകാരം രാജ്യസഭാ സീറ്റ് എല്‍ജെഡി ആവശ്യപ്പെട്ടിരുന്നു. എംപി വീരേന്ദ്രകുമാര്‍ അന്തരിച്ച ഒഴിവില്‍ വരുന്ന സീറ്റ് നല്‍കാമെന്ന് സിപിഎം തത്വത്തില്‍ എല്‍ജെഡി നേതൃത്വത്തിന് ഉറപ്പും നല്‍കിയിരുന്നു. 
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍  ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരവും വയനാടും ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.  ഓഗസ്റ്റ് മൂന്ന് വരെ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് നാലോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചുവരുകയാണെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. 
ഡൽഹി:അളവിൽ കൂടുതൽ സ്വര്‍ണ്ണം കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് നികുതി ഈടാക്കുന്ന ഗോൾഡ്  ആംനെസ്റ്റി പദ്ധതി നടപ്പാക്കാൻ സര്‍ക്കാര്‍ നീക്കമെന്ന റിപ്പോര്‍ട്ടുകൾ തള്ളി കേന്ദ്ര ധനമന്ത്രാലയം. പദ്ധതി നടപ്പാക്കാൻ ആലോചിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അളവിൽ കൂടുതൽ സ്വര്‍ണ്ണം കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് നികുതി ഈടാക്കാൻ ലക്ഷ്യമിട്ട് 2015ൽ ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാൻ കേന്ദ്രം ആലോചിച്ചിരുന്നു. 
വയനാട്:ജില്ലയിലെ ആദ്യ ലാർജ് ക്ലസ്റ്ററായി വാളാട് മാറിയതോടെ തവിഞ്ഞാൽ പഞ്ചായത്ത് ആശങ്കയിൽ. വാളാട് ആദിവാസി കോളനിയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. രോഗം സ്ഥിരീകരിച്ചയാള്‍ക്ക് നിരവധി പേരുമായി സമ്പര്‍ക്കമുണ്ടെന്നാണ് വിവരം.ഈ സാഹചര്യത്തില്‍ ഇന്നും വാളാട് ആന്‍റിജന്‍ പരിശോധന തുടരും. കൂടുതല്‍ ആളുകള്‍ ഇനിയും രോഗബാധിതരായേക്കാമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. ഇന്നലെ മാത്രം നടത്തിയ ആന്റിജൻ പരിശോധനയിൽ 23 പേർക്കാണ് വാളാട് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം:കൊവിഡ് -19 സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും പ്രവാസി ഡിവിഡന്റ് പദ്ധതിയിലെത്തിയത് 100 കോടിയുടെ നിക്ഷേപം.  സംസ്ഥാന സർക്കാരിന് വേണ്ടി 'കേരള പ്രവാസി ക്ഷേമ ബോർഡ്‌' നടപ്പാക്കുന്ന 'പ്രവാസി ഡിവിഡന്റ് പദ്ധതി' വഴി സമാഹരിച്ച തുക 100 കോടി കടന്നിരിക്കുകയാണ്. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ  പദ്ധതിയിൽ പണം നിക്ഷേപിച്ചു.  ആദ്യ വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും നാലാം വർഷം...
തിരുവനന്തപുരം:കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആലുവ എടയപ്പുറം സ്വദേശി എംപി അഷറഫാണ് മരിച്ചത്. 53 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കേളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇദ്ദേഹത്തിന്  അമിത രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29-ാം തിയതിയാണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, എറണാകുളത്ത് ഇന്നലെ രാത്രി ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു.  തൃപ്പൂണിത്തുറ സ്വദേശിനി...
തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ സര്‍സംഘ്ചാലകായി രമേശ് ചെന്നിത്തല മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസുകാരേക്കാള്‍ അവരുടെ കുപ്പായമണിയുന്നത് ചെന്നിത്തലയാണെന്നും കോടിയേരി വിമര്‍ശിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാവിലെ പറയുന്നത് വെയിലാറും മുമ്പ് ചെന്നിത്തല ആവര്‍ത്തിക്കും. ആര്‍എസ്എസിന്‍റെ ഹൃദത്തുടിപ്പായ നേതാവാണ് ചെന്നിത്തലയെന്നും കോടിയേരി ആരോപിച്ചു. രാമന്‍റെ നിറം കാവിയല്ല എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ചെന്നിത്തലയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്.