Sun. Jan 19th, 2025

Day: July 31, 2020

വാണിജ്യ ബന്ധത്തില്‍ ഇന്ത്യയുടെ പിന്മാറ്റം ഇരുരാജ്യങ്ങള്‍ക്കും നഷ്ടമുണ്ടാക്കുമെന്ന് ചൈന

ന്യൂഡല്‍ഹി: ഗാല്‍വന്‍ താഴ്വരയിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇന്ത്യയുമായുളള ചൈനയുടെ സമ്പദ്ഘടനയുടെ ബന്ധത്തെ നിര്‍ബന്ധപൂര്‍വം വിച്ഛേദിക്കുന്നത് ഇരുരാജ്യങ്ങളെയും വ്രണപ്പെടുത്തുമെന്ന് ചൈനയുടെ മുന്നറിയിപ്പ്.  ചൈന ഇന്ത്യയ്ക്ക് ഒരു തന്ത്രപരമായ ഭീഷണിയല്ലെന്നും…

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

ജയ്പൂര്‍:  രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ജയ്സാല്‍മിറിലെ ഹോട്ടലിലേക്ക് മാറ്റി. രണ്ടാഴ്ചയായി ജയ്പൂരിലെ ഫെയര്‍മോണ്ട് ഹോട്ടലില്‍ താമസിക്കുന്ന എംഎല്‍എമാര്‍ ഇനിയും ഇവിടെ തുടരാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മറ്റൊരു…

ശിവശങ്കറിന്‍റെ  ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിനെ കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ കസ്റ്റംസ് അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി വര്‍ഷങ്ങളായി ശിവശങ്കറിന്‍റെ സാമ്പത്തിക ഇടപാടുകള്‍ കെെകാര്യം ചെയ്യുന്ന ചാർട്ടേഡ്…

എല്‍ഡിഎഫ്  രാജ്യസഭ സ്ഥാനാര്‍ത്ഥി ശ്രേയാംസ് കുമാര്‍ 

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് എംവി ശ്രേയാംസ് കുമാര്‍ തന്നെയാകും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇക്കാര്യത്തില്‍ സിപിഎമ്മിനുള്ളില്‍ ധാരണയായതായാണ് സൂചന. അടുത്ത മുന്നണിയോഗത്തില്‍ കൂടി ചര്‍ച്ചചെയ്ത…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍  ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാൻ നീക്കം? റിപ്പോർട്ടുകൾ തള്ളി കേന്ദ്ര ധനമന്ത്രാലയം

ഡൽഹി: അളവിൽ കൂടുതൽ സ്വര്‍ണ്ണം കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് നികുതി ഈടാക്കുന്ന ഗോൾഡ്  ആംനെസ്റ്റി പദ്ധതി നടപ്പാക്കാൻ സര്‍ക്കാര്‍ നീക്കമെന്ന റിപ്പോര്‍ട്ടുകൾ തള്ളി കേന്ദ്ര ധനമന്ത്രാലയം. പദ്ധതി…

വയനാട് വാളാട് ആദിവാസി കോളനിയില്‍ ആശങ്ക

വയനാട്: ജില്ലയിലെ ആദ്യ ലാർജ് ക്ലസ്റ്ററായി വാളാട് മാറിയതോടെ തവിഞ്ഞാൽ പഞ്ചായത്ത് ആശങ്കയിൽ. വാളാട് ആദിവാസി കോളനിയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തണമെന്നാണ്…

പ്രവാസി ഡിവിഡന്റ് ഫണ്ടിൽ നിക്ഷേപം 100 കോടി കവിഞ്ഞു

തിരുവനന്തപുരം: കൊവിഡ് -19 സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും പ്രവാസി ഡിവിഡന്റ് പദ്ധതിയിലെത്തിയത് 100 കോടിയുടെ നിക്ഷേപം.  സംസ്ഥാന സർക്കാരിന് വേണ്ടി ‘കേരള പ്രവാസി ക്ഷേമ ബോർഡ്‌’ നടപ്പാക്കുന്ന ‘പ്രവാസി ഡിവിഡന്റ്…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

തിരുവനന്തപുരം: കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആലുവ എടയപ്പുറം സ്വദേശി എംപി അഷറഫാണ് മരിച്ചത്. 53 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കേളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.…

കോണ്‍ഗ്രസിനകത്തെ സര്‍സംഘ്ചാലകായി ചെന്നിത്തല മാറി: കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ സര്‍സംഘ്ചാലകായി രമേശ് ചെന്നിത്തല മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസുകാരേക്കാള്‍ അവരുടെ കുപ്പായമണിയുന്നത് ചെന്നിത്തലയാണെന്നും കോടിയേരി വിമര്‍ശിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്‍റ്…