Wed. Jul 2nd, 2025
തിരുവനന്തപുരം:

കേരളത്തില്‍ ഇന്ന് പുതുതായി 794 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും, 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ വന്നവരുമാണ്. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിചിരിക്കുന്നത്. അതേസമയം 245 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്താകെ 337 ഹോട്ട് സ്‌പോട്ടുകളാണ് നിലവിലുള്ളത്. 

എന്നാൽ കൊവിഡ് ചികിത്സയിലിരിക്കെ ഇടുക്കി ചക്കാമ്പാറ സ്വദേശി തങ്കരാജ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അൻപത് വയസായിരുന്നു. എന്നാൽ ഇതൊരു കൊവിഡ് മരണമാണെന്ന് സ്ഥിരീകരിക്കുക കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തമിഴ്നാട്ടിലെ ഗൂഢല്ലൂരിൽ നിന്നും എട്ടാം തീയതി കേരളത്തിലെത്തിയ തങ്കരാജിന്റെ മരുമകൾക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam