Thu. Apr 25th, 2024
പത്തനംതിട്ട:

ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് 102 പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പ് പ്രതി സൂരജ്  സെട്രസിന്‍, പാരസിറ്റമോള്‍ തുടങ്ങി ഗുളികകൾ അമിതമായി പഴച്ചാറില്‍ കലര്‍ത്തി നൽകിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. സൂരജ് കുട്ടികാലം മുതല്‍ ഉപയോഗിച്ചിരുന്ന അലര്‍ജിയുടെ ഗുളികകളാണ് നൽകിയത്. അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതായും അന്വേഷണ സംഘം അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam