Thu. May 2nd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 608 പേർക്ക്. 396 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗ ഉറവിടം അറിയാത്ത 26 കേസുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 130 പേർ വിദേശത്ത് നിന്ന് വന്നവരും 66 പേർ മറ്റ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. തിരുവനന്തപുരത്ത് മാത്രം 201 കൊവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. അതേസമയം 151 ഇന്ന് രോഗമായുക്തരായി.

തിരുവനന്തപുരം- 201, എറണാകുളം- 70, മലപ്പുറം- 58, കോഴിക്കോട്- 58, കാസർഗോഡ്- 44, ആലപ്പുഴ- 34, തൃശൂർ- 42, പാലക്കാട്- 26, കോട്ടയം- 25, കൊല്ലം- 23, കണ്ണൂർ- 12, വയനാട്- 12, പത്തനംതിട്ട- 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. സംസ്ഥാനത്ത് രൂക്ഷമായ രോഗവ്യാപനമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

By Athira Sreekumar

Digital Journalist at Woke Malayalam