Thu. Dec 19th, 2024

Day: July 12, 2020

സ്വകാര്യ ലാബുകളില്‍ നടക്കുന്ന കൊവിഡ് പരിശോധന ആരോഗ്യവകുപ്പിന് വെല്ലുവിളി

കോഴിക്കോട്: സ്വകാര്യ ലാബുകളില്‍ നടക്കുന്ന കൊവിഡ് പരിശോധനയുടെ ഫലം യഥാസമയം ആരോഗ്യ വകുപ്പിനെ അറിയിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതായി വിലയിരുത്തല്‍. കോഴിക്കോട് നഗരത്തിലെ വസ്ത്രവ്യാപാരിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്…

ലാലിഗയില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തി ബാഴ്‌സലോണ; പുതിയ റെക്കോര്‍ഡിട്ട്  മെസി

സ്പെയിന്‍: ലാലിഗയില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തി ബാഴ്‌സലോണ. റയല്‍ വല്ലഡോലിഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ വിജയിച്ചത്. ലാലിഗ പോയിന്റ് പട്ടികയില്‍ ബാഴ്‌സ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്.…

‘കര്‍ശന നടപടി വേണം’; പൂന്തുറയിലെ പ്രതിഷേധത്തെ അപലപിച്ച് ദേശീയ വനിത കമ്മീഷൻ

പൂന്തുറ: പൂന്തുറയിലെ പ്രതിഷേധത്തിൽ സംസ്ഥാന സര്‍ക്കാര്‍ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്  ദേശീയ വനിത കമ്മീഷന്‍. വനിതാ ഡോക്ടർ അടക്കം ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചത് അപലപനീയമെന്ന് കമ്മീഷന്‍ അധ്യക്ഷ…

മലപ്പുറം മാതൃക: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്ലാസ്മ നല്‍കാനെത്തിയത് 21 ചെറുപ്പക്കാര്‍

മഞ്ചേരി: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മാതൃകയാവുകയാണ് മലപ്പുറം ജില്ല. കൊവിഡ് രോഗികള്‍ക്കുള്ള പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ നല്‍കാൻ പെൺകുട്ടികളടക്കം 21 ചെറുപ്പക്കാരാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഈ ആശുപത്രിയില്‍…

പത്തനംതിട്ട എംപിയും എംഎല്‍എയും ക്വാറന്‍റീനില്‍

പത്തനംതിട്ട: പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയും കോന്നി എംഎൽഎ കെ യു ജനീഷ് കുമാറും ക്വാറന്‍റീനില്‍. ആർടിഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇരുവരും നിരീക്ഷണത്തില്‍ പോയത്.…

തൊടുപുഴയിലെ കൊവിഡ് ക്വാറന്റീൻ കേന്ദ്രത്തിൽ സുരക്ഷ വീഴ്ച

തൊടുപുഴ: തൊടുപുഴയില്‍ കൊവിഡ് നിരീക്ഷണത്തിന് പുറമേയുള്ളവർക്കും ക്വാറന്‍റീൻ കേന്ദ്രത്തിൽ താമസസൗകര്യം ഒരുക്കി. ഈ ഗുരുതര സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ലോഡ്ജ് ഉടമയടക്കം മൂന്ന് പേർക്ക് എതിരെ പൊലീസ്…

സിപിഎമ്മിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്‍റെ പശ്ചാത്തലത്തിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം ‘ജനയുഗം’. സർക്കാർ തലത്തിൽ നടക്കുന്ന എല്ലാ നിയമനങ്ങളും സുതാര്യമാകണമെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി…

സ്വർണക്കടത്ത് കേസിലെ പ്രധാന കണ്ണി മലപ്പുറത്ത് പിടിയിൽ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ  പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന ഒരാളെ മലപ്പുറത്ത് നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.  അറസ്റ്റിലായത് പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീസ് ആണെന്നാണ് വിവരം. പ്രത്യേക വാഹനത്തിൽ കൊച്ചിയിൽ കസ്റ്റംസ്…

സ്വപ്‍നയുടെയും സന്ദീപിന്‍റെയും യാത്രയില്‍ ദുരൂഹത; പ്രതികള്‍ രാജ്യം വിടാന്‍ ശ്രമിച്ചിരുന്നതായി സൂചന

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഇന്നലെ പിടിയിലായ രണ്ടാം പ്രതി സ്വപ്‍ന സുരേഷും, നാലാം പ്രതി  സന്ദീപ് നായരും ബെംഗളൂരുവില്‍ എത്തിയത് കാറില്‍. കൊവിഡ് പശ്ചാത്തലത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍…

അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു; ഐശ്വര്യ റായിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

മുംബെെ: ബോളിവുഡിന്‍റെ ബിഗ്ബി  അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചു. അഭിഷേക് ട്വിറ്റിറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ അമിതാഭ്…