Wed. Apr 24th, 2024

പൂന്തുറ:

പൂന്തുറയിലെ പ്രതിഷേധത്തിൽ സംസ്ഥാന സര്‍ക്കാര്‍ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്  ദേശീയ വനിത കമ്മീഷന്‍. വനിതാ ഡോക്ടർ അടക്കം ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചത് അപലപനീയമെന്ന് കമ്മീഷന്‍ അധ്യക്ഷ രേഖാ ശർമ ട്വിറ്ററിൽ കുറിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചിട്ടുണ്ട്. തൽസ്ഥിതി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്തണം എന്നും വനിതാ കമ്മീഷൻ നിർദേശിച്ചു.

By Binsha Das

Digital Journalist at Woke Malayalam