Sat. Jan 18th, 2025

എറണാകുളം:

എറണാകുളം ചൊവ്വരയില്‍ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തക പ്രതിരോധ കുത്തിവെപ്പ് നടത്തിയ 65 കുട്ടികളുടെ പരിശോധനാഫലം നെഗറ്റീവ്. ആലുവ ശ്രീമൂല നഗരം പഞ്ചായത്തിലെ കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കുട്ടികളുള്‍പ്പെടെ 95 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. ആരോഗ്യ പ്രവര്‍ത്തകയുമായി സമ്പര്‍ക്കമുണ്ടായിരുന്ന ഇരുന്നൂറോളം പേരുടെ സ്രവമാണ് പരിശോധനക്ക് അയച്ചത്. ബാക്കിയുള്ളവരുടെ പരിശോധനാഫലം നാളേയോടെ വരും.

 

 

By Binsha Das

Digital Journalist at Woke Malayalam