Sat. Apr 20th, 2024

കൊച്ചി:

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതി ഫെരീഫിനെ പൊലീസ് അറസ്റ്റു ചെയ്തു. പാലക്കാട് സ്വദേശിയായ ഫെരീഫ് ഇന്ന് പുലര്‍ച്ചെയാണ് പൊലീസിന്‍റെ പിടിയിലായത്.  എറണാകുളം പൊലീസ് ഇയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അതേസമയം, തട്ടിപ്പ് സംഘം ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. തൃശൂരില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. പ്രതികള്‍ താമസിച്ച പാലക്കാട്ടെ ലോഡ്‍ജുകളില്‍ പൊലീസ് പരിശോധന നടത്തി. വടക്കുംചേരിയിലും വാളയാറിലും പ്രതികള്‍ മുറിയെടുത്തുവെന്ന് പൊലീസ് പറയുന്നു.

 

 

 

 

By Binsha Das

Digital Journalist at Woke Malayalam