Mon. Dec 23rd, 2024

തിരുവനന്തപുരം:

കേന്ദ്രം അയച്ച കത്ത് അഭിനന്ദനമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റിദ്ധരിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍പ്രവാസി മടക്കത്തില്‍ പ്രായോഗിക സമീപനം സ്വീകരിക്കണമെന്നാണ് അറിയിച്ചതെന്നും വി മുരളീധരന്‍ പറയുന്നു. കൊവിഡിനെ ചെറുക്കാനുള്ള യുദ്ധത്തിനിടെ സംസ്ഥാന സർക്കാർ അൽപ്പത്തരം കാണിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കേരളത്തെ  അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam