ന്യൂഡല്‍ഹി:
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ് 12 വരെ ഉണ്ടാകില്ല. മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയില്‍വെ ബോര്‍ഡ് വ്യക്തമാക്കി. ജൂണ്‍ 30 വരെ വരെ യാത്ര ചെയ്യുന്നതിനായി സാധാരണ ടൈംടേബിള്‍ പ്രകാരമുള്ള ട്രെയിനുകളില്‍ ബുക്കുചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കും. ഇതോടൊപ്പം ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 12 വരെ സാധാരണ ടൈംടേബിള്‍ പ്രകാരമുള്ള ട്രെയിനുകളില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കാനും നിര്‍ദേശമുണ്ട്. ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരിച്ചു നല്‍കും.