Thu. Apr 25th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് പുതുതായി 150 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 65 പേർ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. പാലക്കാട്- 23, ആലപ്പുഴ- 21, കോട്ടയം- 18 പേര്‍ക്കും, മലപ്പുറം- 16 കൊല്ലം- 16 ,കണ്ണൂര്‍- 13, എറണാകുളം- 9, തിരുവനന്തപുരം- 7, തൃശൂര്‍- 7, കോഴിക്കോട്- 7, വയനാട്- 5, പത്തനംതിട്ട- 4, ഇടുക്കി- 2, കാസര്‍കോട്- 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധിതരുടെ എണ്ണം.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്പർക്കത്തിലൂടെ 10 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 1,846 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam