കൊച്ചി:
ആലുവ ചൊവ്വര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഫീല്‍ഡ് സ്റ്റാഫിനും ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ അടക്കം ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ കൊവിഡ് കെയര്‍ സെന്ററുകളിലും ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളിലും സന്ദര്‍ശിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, കോഴിക്കോട് ഐഐഎമ്മിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന കുന്ദമംഗലം പന്തീര്‍പാടം സ്വദേശി അബ്ദുല്‍ കബീര്‍ മരിച്ചു. ഇദ്ദേഹത്തിന് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും സ്രവം പരിശോധനയ്ക്ക് അയക്കുമെന്നും മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.