Mon. Dec 23rd, 2024
കൊച്ചി:

ചാർട്ടേർഡ് വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. ചാർട്ടേർഡ് വിമാനങ്ങൾ കൂടാതെ വന്ദേഭാരത് മിഷന്‍റെ ഭാഗമായി വരുന്നവർക്കും സർട്ടിഫിക്കറ്റ് നിർബന്ധമാണോ എന്നതടക്കമുള്ള കാര്യങ്ങൾ ഇന്ന് കോടതിയിൽ വ്യക്തമാക്കണം. പിസിആർ ടെസ്റ്റിന് പകരം ട്രൂനാറ്റ് ടെസ്റ്റ് അടക്കം മതിയെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam