Sun. Feb 23rd, 2025
തിരുവനന്തപുരം:

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാൾ ജൂനിയർ ആർട്ടിസ്റ്റ് കൂടിയായതിനാൽ ജില്ലയിലെ പല കേന്ദ്രങ്ങളിലും പോയിട്ടുള്ളതായാണ് കണ്ടെത്തിയത്. എന്നാൽ ജില്ലയിൽ സാമൂഹികവ്യാപനം ഉണ്ടായി എന്ന ആശങ്കയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൊവിഡ് ജാഗ്രത കർശനമാക്കിയ സാഹചര്യത്തിൽ നാളെ കോർപറേഷൻ യോഗവും എംഎൽഎമാരുടെ യോഗവും വിളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓട്ടോ ഡ്രൈവർക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായിട്ടില്ലെന്നും അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam