Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

കൊവിഡ് വ്യാപനത്തിന് ചൈനയ്‌ക്കെതിരെ രാജ്യാന്തര കോടതിയെ സമീപിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. തമിഴ്‌നാട് മധുര സ്വദേശി കെകെ രമേഷാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വൈറസ് മനുഷ്യ നിർമിതമാണെന്നും ഇന്ത്യൻ ജനതയെയും സമ്പദ് ഘടനയെയും നശിപ്പിക്കാനാണ് ചൈനയുടെ ശ്രമമെന്നും ഹർജിയിൽ ആരോപിക്കുന്നു. അതേസമയം,  ചൈനയിൽ നിന്ന് 600 ബില്യൺ യുഎസ് ഡോളർ നഷ്ടപരിഹാരവും കേന്ദ്രം ആവശ്യപ്പെടണമെന്നാണ് ഹർജിയിലെ ആവശ്യം.

 

By Binsha Das

Digital Journalist at Woke Malayalam