ജനീവ:
കൊവിഡിനെ പ്രതിരോധിക്കാനും മരണ നിരക്ക് കുറയ്ക്കാനും മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന. രോഗികളെ ചികിത്സിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന നിര്‍ത്തി വെച്ചു. ഹെെഡ്രോക്സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്ന രോഗികളില്‍ മരണ നിരക്ക് കൂടുന്നു എന്ന് പരീക്ഷണടിസ്ഥാനത്തില്‍ കണ്ടെത്തിയതായും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി. നേരത്തെ, ഐസിഎംആര്‍ പരീക്ഷണത്തില്‍ ഡൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് പലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.