26 C
Kochi
Wednesday, May 12, 2021
Home Tags Hydroxychloroquine

Tag: hydroxychloroquine

കൊവിഡിനെതിരെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന; ഉപയോഗം നിർത്തി വെച്ചു

ജനീവ:കൊവിഡിനെ പ്രതിരോധിക്കാനും മരണ നിരക്ക് കുറയ്ക്കാനും മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന. രോഗികളെ ചികിത്സിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന നിര്‍ത്തി വെച്ചു. ഹെെഡ്രോക്സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്ന രോഗികളില്‍ മരണ നിരക്ക് കൂടുന്നു എന്ന് പരീക്ഷണടിസ്ഥാനത്തില്‍ കണ്ടെത്തിയതായും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി. നേരത്തെ,...

ഹൈ‍ഡ്രോക്സിക്ലോറോക്വിനിന്റെ കയറ്റുമതി നിരോധനം പിന്‍വലിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:   ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകള്‍ക്ക് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിരോധനം കേന്ദ്രസർക്കാർ പിൻവലിച്ചതായി കേന്ദ്രമന്ത്രി ഡിവി സദാനന്ദഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡ് ചികിത്സയ്ക്ക്  ഹൈഡ്രോക്സിക്ലോറോക്വീന്‍ ഉപയോഗപ്രദമാണെന്ന വാദത്തെ തുടർന്നാണ്  മരുന്നുകള്‍ കൂടുതലായി മറ്റ് രാജ്യങ്ങളിലേക്ക് ആവശ്യപ്രകാരം കയറ്റുമതി ചെയ്യാൻ ആരംഭിച്ചത്. എന്നാൽ ഈ മരുന്നുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍‌ തുടരുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

കൊവിഡിനെതിരെയുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗം ലോകാരോഗ്യസംഘടന തടഞ്ഞു

ജനീവ: കൊവിഡ് 19 രോഗത്തിന് ഫലപ്രദമാണെന്ന് കരുതുന്ന ആന്റി മലേറിയൽ ഡ്രഗഗായ  ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം താല്‍ക്കാലികമായി ലോകാരോഗ്യ സംഘടന തടഞ്ഞു. വിവിധ രാജ്യങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്താന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കിയത്.ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ഉപയോഗം മരണസാധ്യത വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞാഴ്ച ലാന്‍സെറ്റില്‍...

ഹെെഡ്രോക്സിക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് പഠനം, ഉപയോഗം വിപുലീകരിക്കാനൊരുങ്ങി സര്‍ക്കാര്‍

ന്യൂഡല്‍ഹി:മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍റെ ഉപയോഗം കൊവിഡ് -19രോഗ ബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആണ് കൊവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫലപ്രദമെന്ന് കണ്ടെത്തിയത്.  ഇതേ തുടര്‍ന്ന്, മരുന്നിന്റെ ഉപയോഗം വിപുലീകരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശം ഐസിഎംആര്‍ പുറത്തിറക്കി. ഐസിഎംആര്‍ നടത്തിയ മൂന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ...

ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വിനെ ചൊല്ലി വൈറ്റ് ഹൗസിൽ വാഗ്‌വാദം മുറുകുന്നു

വാഷിംഗ്‌ടൺ: മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വിന്‍ മരുന്ന് കൊവിഡ് 19ന് ഫലപ്രദമാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ വാദപ്രതിവാദങ്ങളും കൊഴുക്കുന്നു. കഴിഞ്ഞ ദിവസമാണ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുമ്പോള്‍ ട്രംപ് വീണ്ടും മലേറിയ മരുന്നിനെ പുകഴ്ത്തിയത്. താൻ, ഈ മരുന്ന് ഉപയോഗിക്കുന്നതുകൊണ്ടാണ് രോഗപ്രതിരോധശേഷി കൈവരിച്ചതെന്നായിരുന്നു ട്രംപിന്റെ...

ഹൈ​ഡ്രോ​ക്സിക്ലോ​റോ​ക്വി​ന്‍ കൊവിഡിനെ പ്രതിരോധിക്കും; തെളിവ് ‌താന്‍ തന്നെയെന്ന് വെളിപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്‌ടൺ:   കൊവിഡിനെ പ്രിതരോധിക്കാന്‍ മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍  കഴിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ഒരാഴ്ചയായി താന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്. എന്നാല്‍, തനിക്ക് കൊവിഡ് പൊസിറ്റീവല്ലെന്നും രോ​ഗലക്ഷണങ്ങൾ ഇല്ലെന്നും പറഞ്ഞ ട്രംപ് പ്രതിരോധത്തിനായാണ് ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നതെന്നും കൂട്ടിച്ചേർത്തു. വൈ​റ്റ്ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ഇക്കാര്യം...

അഞ്ച് ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് അഫ്ഗാനിസ്ഥാന്‍ 

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ നല്‍കി സഹായിച്ച ഇന്ത്യയോട് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാന്‍. ഇന്ത്യയിലെ അഫ്ഗാന്‍ നയതന്ത്രപ്രതിനിധി താഹിര്‍ ക്വാഡിറിയാണ് സഹായം നല്‍കിയ ഇന്ത്യയ്ക്ക് ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി പറയുന്നതായി ട്വിറ്ററില്‍ കുറിച്ചത്. ഒരു ലക്ഷം പാരസെറ്റമോള്‍, അഞ്ച് ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്നിവയാണ് ഇന്ത്യ...

സമയബന്ധിതമായി സഹായിച്ചതിന് നന്ദി അറിയിച്ച് ഇസ്രായേൽ

ജെറുസലേം:   കൊവിഡ് 19 ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താവുന്ന ആന്റി മലേറിയൽ ഡ്രഗായ ഹൈഡ്രോക്‌സിക്‌ളോറോക്വിന്‍ നൽകി സഹായിക്കാൻ സന്നദ്ധമായ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ്. നേരത്തെ അമേരിക്കയും ബ്രസീലും ഇത്തരത്തിൽ മരുന്ന് നൽകി സഹായിച്ചതിൽ ഇന്ത്യയ്ക്ക് നന്ദി...