Mon. Sep 1st, 2025

ന്യൂഡല്‍ഹി:

ചെെനയുടെ പ്രകോപനത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്ന നിലപാടിലുറച്ച് ഇന്ത്യ. അതിര്‍ത്തിയില്‍ ഏത് തരത്തിലുള്ള പ്രകോപനം ഉണ്ടായലും ശക്തമായി തിരിച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സെെന്യത്തിന് അനുവാദം നല്‍കി. അതിർത്തിയിലെ സൈനിക വിന്യാസം ശക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നടപടി. സമാധാനമാണ്  ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ തക്ക മറുപടി നല്‍കാന്‍ ഏതൊരു സാഹചര്യത്തിലും രാജ്യത്തിന് ശേഷിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെെനയ്ക്ക് താക്കീത് നല്‍കിയിരുന്നു.

By Binsha Das

Digital Journalist at Woke Malayalam