25 C
Kochi
Wednesday, October 20, 2021
Home Tags Indian Army

Tag: Indian Army

‘കളരി ‘ പഠിക്കാൻ ഇന്ത്യൻ ആർമി

മാന്നാർ:മാന്നാറിൽ നിന്നുള്ള കളരി ആശാന്മാർ ഇന്ത്യൻ ആർമിയിലെ സൈനികർക്കു പരിശീലനം നൽകിത്തുടങ്ങി. മധ്യതിരുവിതാംകൂറിലെ ‘ചെങ്ങന്നൂർ കളരി സമ്പ്രദായം’ പരിശീലിപ്പിക്കുന്നതിനാണ് മാന്നാർ കുട്ടംപേരൂർ ബ്രഹ്മോദയം കളരി ഗുരുക്കൾ കെആർ രദീപ്(35), ശിഷ്യൻ എണ്ണയ്ക്കാട് ഗ്രാമം ചന്ദ്രികാലയത്തിൽ ആർഎൽവി ശ്യാം ശശിധരൻ (33) എന്നിവർ രാജസ്ഥാനിലെ ജോധ്പുരിലെ ഫസ്റ്റ്...

യുദ്ധമുഖത്ത് പൈലറ്റാവാന്‍ സൈന്യത്തില്‍ ഇനി വനിതകളും

ന്യൂഡൽഹി:ആര്‍മി ഏവിയേഷന്‍ വിംഗില്‍ വനിതകളെയും ഉള്‍പ്പെടുത്താന്‍ നടപടികളാരംഭിച്ചു. ഇതിന്റെ ഭാഗമായി രണ്ട് വനിത ഒഫിസര്‍മാരെ ഹെലികോപ്റ്റര്‍ പൈലറ്റ് പരിശീലനത്തിന് തിരഞ്ഞെടുത്തു.ആദ്യമായാണ് ആര്‍മി വനിതകളെ പൈലറ്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നത്. നാസിക്കിലെ കോംബാറ്റ് ആര്‍മി ഏവിയേഷന്‍ ട്രെയിനിംഗ് സ്‌കൂളില്‍ പരിശീലനം തുടങ്ങി. നാവിക സേനയിലും വ്യോമസേനയിലും പൈലറ്റ് തസ്തികയില്‍ വനിതകളെ നിയമിക്കുന്നുണ്ട്....
Pak shell attack in Kashmir video

കശ്മീരിൽ പാക് ഷെല്ലാക്രമണം; തിരിച്ചടിച്ച് ഇന്ത്യയും- വീഡിയോ കാണാം

 ശ്രീനഗർ:നിയന്ത്രരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികരും മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കശ്മീരിൽ പാക് നടത്തിയ ഷെല്ലാക്രമണത്തിന്റെ ദൃശ്യങ്ങൾ എഎൻഐ പുറത്തുവിട്ടു.https://twitter.com/ANI/status/1327209538441728000ഇതിന് പിന്നാലെ മിസൈലാക്രമണത്തിലൂടെ നിയന്ത്രണരേഖയ്ക്ക് കുറുകെ പാക് അധിനിവേശ ഭാഗത്തെ കുന്നിന്‍ മുകളിലുള്ള ബങ്കറുകൾ ഇന്ത്യൻ സൈന്യം തകർത്തു. പീരങ്കിയും റോക്കറ്റുകളും ഉപയോഗിച്ച് പാക് സൈന്യത്തിന്റെ...

സൈനികര്‍ക്കായി വീട്ടില്‍ വിളക്ക് തെളിയിക്കൂ; മന്‍ കി ബാത്തില്‍ മോദി

ഡല്‍ഹി: ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യം ഓര്‍ക്കണമെന്നും അവര്‍ക്കായി വീടുകളില്‍ ഒരു വിളക്ക്  തെളിയിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'രാജ്യത്തെ ജനങ്ങള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ രാജ്യത്തെ സേവിക്കുകയാണ്. ഈദ്, ദീപാവലി തുടങ്ങിയ നിരവധി...

ഇന്ത്യ-പാക് അതിർത്തിയ്ക്ക് അടിയിലൂടെ നിർമ്മിച്ച തുരങ്കം ബിഎസ്എഫ് കണ്ടെത്തി; റിപ്പോർട്ട്

ശ്രീനഗര്‍:ഇന്ത്യ- പാകിസ്ഥാൻ അന്താരാഷ്ട്ര അതിര്‍ത്തിക്ക് അടിയിലൂടെയുള്ള തുരങ്കം ബിഎസ്എഫ് കണ്ടെത്തിയതായി റിപ്പോർട്ട്. അതിര്‍ത്തി വേലികള്‍ക്ക് അടിയിലൂടെയാണ് ഈ തുരങ്കം നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് ദേശീയ വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാംബ മേഖലയിലാണ് 4 അടിയോളം വീതിയുള്ള തുരങ്കം പാകിസ്ഥാനില്‍ നിന്നാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് ബിഎസ്എഫ് വിശദമാക്കുന്നത്.അതിര്‍ത്തിയിലെ പരിശോധനകള്‍ക്കിടയിലാണ് തുരങ്കം കണ്ടെത്തിയത്. വിവിധ കാലങ്ങളില്‍ ഭീകരവാദികളെ രാജ്യാതിര്‍ത്തിയിലേക്ക് നുഴഞ്ഞ് കയറാന്‍ ഈ തുരങ്കം...

സൈന്യത്തിന് കൂടുതൽ കരുത്ത്; അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു

ഡൽഹി:ഇന്ത്യയ്ക്കായി ഫ്രാൻ‌സിൽ നിർമ്മിച്ച അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ രാജ്യത്തേക്ക് പുറപ്പെട്ടു.  ബുധനാഴ്ച  ഹരിയാന അമ്പാലയിലെ വ്യോമത്താവളത്തിൽ എത്തുന്ന വിമാനങ്ങൾ വൈകാതെ ലഡാക്ക് മേഖലയിൽ വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ.  ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ അബുദാബിയിലെ ഫ്രഞ്ച് എയർ ബേസിൽ വിമാനം ഇറങ്ങും. തുടർന്നാകും ഇന്ത്യയിലേക്കുള്ള യാത്ര.  വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ 2016 സെപ്​തംബറിലാണ്...

സേനയിലെ വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മിഷന്‍; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

ഡൽഹി:ഇന്ത്യൻ സേനയിലെ വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കുന്നതിനുളള വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. ജഡ്ജ്, അഡ്വക്കേറ്റ് ജനറല്‍, ആര്‍മി എജ്യുക്കേഷണല്‍ കോര്‍പ്‌സ് എന്നിവയ്ക്ക് പുറമെ  ഇന്ത്യന്‍ ആര്‍മിയുടെ പത്ത് സ്ട്രീമുകളിലെയും ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മീഷന്‍ അനുവദിക്കുന്നതായി വിജ്ഞാപനത്തിൽ വ്യക്തമാക്കി.സുപ്രീംകോടതി ഉത്തരവ് വന്ന്...

ടാങ്ക് വേധ മിസൈൽ ധ്രുവാസ്ത്ര വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഡൽഹി:തന്ത്രപ്രധാനമായ ടാങ്ക് വേധ മിസൈൽ  ധ്രുവാസ്ത്രയുടെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഇന്ത്യ. ഹെലികോപ്റ്ററുകളില്‍ നിന്ന് ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നതിന് വേണ്ടിയാണ് ഡിആര്‍ഡിഒ   ധ്രുവാസ്ത്ര തയ്യാറാക്കിയിരിക്കുന്നത്.  നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന നാഗ് മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇത്. ജൂലൈ 15, 16 ദിവസങ്ങളിലായാണ് പരീക്ഷണം നടന്നത്.

രാ​ജ്നാ​ഥ് സിം​ഗ് സേ​നാ​ത​ല​വ​ന്മാ​രു​മാ​യി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ന്യൂഡല്‍ഹി: കി​ഴ​ക്ക​ന്‍ ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ലെ സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് സം​യു​ക്ത സേ​നാ ത​ല​വ​നു​മാ​യും സേ​നാ ത​ല​വ​ന്മാ​രു​മാ​യും ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. രാ​ജ്യ​ത്തി​ന്‍റെ മുഴുവന്‍ സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പ്രതിരോധമന്ത്രി ചര്‍ച്ചചെയ്യുമെന്നാണ് സൂചന.അതേസമയം, പാ​ങ്ങോം​ഗ് ത​ടാ​ക​ത്തി​ലെ ഫിം​ഗ​ര്‍ നാ​ലി​ല്‍​നി​ന്ന് ചൈ​നീ​സ് സാ​ന്നി​ധ്യം ഇ​പ്പോ​ഴും പൂ​ര്‍​ണ​മാ​യി ഒ​ഴി​ഞ്ഞി​ട്ടി​ല്ല....

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രം ഉള്‍പ്പെടെ 89 ആപ്പുകള്‍ കൂടി നിരോധിച്ച് കരസേന 

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക്,  ഇൻസ്റ്റാഗ്രാം, ട്രൂ കോളർ ഉൾപ്പടെയുള്ള 89 ആപ്പുകള്‍ മൊബെെല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍  സൈനികരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ട് കരസേന. പബ്ജി ഉള്‍പ്പെടെയുള്ള ഗെയിമിങ് ആപ്പുകളും, വാർത്ത അപ്പ്ളിക്കേഷൻ ആയ ഡെയിലി ഹണ്ടും നീക്കം ചെയ്യേണ്ട ആപ്പുകളുടെ പട്ടികയിൽ ഉണ്ട്. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് പുതിയ...