25 C
Kochi
Friday, September 24, 2021
Home Tags Kerala High Court

Tag: Kerala High Court

ലക്ഷദ്വീപിൻ്റെ നിയമ അധികാരപരിധി കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റില്ലെന്ന് കളക്ടര്‍

കവരത്തി:ലക്ഷദ്വീപിന്റെ നിയമ അധികാരപരിധി മാറ്റില്ലെന്ന് കളക്ടര്‍. ഇത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിട്ടില്ലെന്ന് കളക്ടര്‍ അഷ്‌കര്‍ അലി അറിയിച്ചു. നേരത്തെ ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നീക്കമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.പാര്‍ലമെന്റാണ് കേന്ദ്രഭരണ പ്രദേശങ്ങള്‍ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത്. ഇതുപ്രകാരം നിലവില്‍...

ഒരു കോടി ഡോസ് വാങ്ങാനുളള ഓർഡർ റദ്ദാക്കിയെന്ന് കേരളം ഹൈക്കോടതിയിൽ

കൊച്ചി:ഒരു കോടി വാക്‌സിൻ ഡോസുകള്‍ വാങ്ങാനുള്ള ഓർഡർ റദ്ദാക്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്രയധികം വാക്സിൻ നൽകാനാകില്ലെന്ന് കമ്പനികൾ അറിയിച്ചതിനെ തുടർന്നാണ് ഓർഡർ റദ്ദാക്കിയതെന്നാണ് സർക്കാർ വിശദീകരണം.കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന പരിധിക്കുള്ളിൽ നിന്ന് മാത്രമേ സംസ്ഥാനങ്ങൾക്ക് വാക്‌സീൻ നൽകാൻ കഴിയൂ എന്ന് കമ്പനികൾ അറിയിച്ചതായി കേരളം...
online rummy

ഓൺലൈൻ റമ്മി; കോഹ്‌ലി, തമന്ന, അജുവര്‍ഗീസ് എന്നിവര്‍ക്ക് ഹെെക്കോടതിയുടെ നോട്ടീസ്

ഓൺലൈൻ റമ്മി കേസിൽ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വിരാട് കോലി, തമന്ന, അജു വർ​ഗീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിന്മേലാണ് കോടതിയുടെ നടപടി. സംസ്ഥാന സർ‌ക്കാരിനോടും കോടതി വിശദീകരണം തേടി.ഇന്നത്തെ മറ്റ് പ്രധാനവാര്‍ത്തകള്‍ പാലായിൽ വിട്ടുവീഴ്ചയില്ല, എൽഡിഎഫ് യോഗത്തിൽ നിന്ന്...

‘മകനെ കൊണ്ട് പറയിച്ചതാണ്, അല്ലാതെ ഒരിക്കലും എനിക്കെതിരെ അങ്ങനെ പറയില്ല’

തിരുവനന്തപുരം:കടയ്ക്കാവൂർ പോക്സോ കേസിൽ ജാമ്യം ലഭിച്ച പ്രതിയായ അമ്മ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് തന്‍റെ നിരപരാധിത്വം വ്യക്തമാക്കിയിരിക്കുകയാണ്. കള്ളക്കേസ് ആണെന്നും സത്യം പുറത്തുവരണമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.പൊലീസിനെതിരെ ഗുരുതരമായ ആരോപണമാണ് അമ്മ ഉന്നയിച്ചത്. കേസ് എന്താണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നു. മൊഴി എടുക്കാന്‍ വിളിപ്പിച്ചതാണ്. പക്ഷേ അറസ്റ്റ്...
video

വാളയാറിലെ അനീതി തിരുത്തുമോ?

വാളയാറിൽ രണ്ട് ദലിത് പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർവിചാരണ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. പുനരന്വേഷണം ആവശ്യമാണെങ്കിൽ പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിക്കാം. നാല് പ്രതികളും ഈ മാസം 20ന് വിചാരണ കോടതിയിൽ ഹാജരാകണം.വിചാരണ...
gold-smuggling-case-affidavit-submitted-by-enforcement-opposing-bail-plea-of-m-sivasankar

സ്വപ്നയുടെ ലോക്കറിലെ ഒരു കോടി ശിവശങ്കറിന് കിട്ടിയ കമ്മീഷൻ: ഇഡി

കൊച്ചി: എം ശിവശങ്കറിനെതിരെ 150 പേജുള്ള സത്യവാങമൂലവുമായി ഇ ഡി ഹൈക്കോടതിയിൽ.എം ശിവശങ്കറിന് യൂണിടാക് നൽകിയ കമ്മീഷനായ ഒരു കോടി രൂപയാണ് സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്‍റെയും ചാർട്ടേഡ് അക്കൗണ്ടിന്‍റെയും പേരിലുള്ള രണ്ട് ലോക്കറുകളിൽ ഉള്ളതെന്ന് എൻഫോഴ്സ്മെന്‍റ്.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ്...
KERALAHIGHCOURT

തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷപദവിയില്‍ ഹാട്രിക്‌ സംവരണം പാടില്ലെന്നു ഹൈക്കോടതി

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷപദവിയില്‍ തുടര്‍ച്ചയായി മൂന്നു വട്ടം സംവരണം പാടില്ലെന്ന്‌ ഹൈക്കോടതി. ഉത്തരവനുസരിച്ച്‌ മുന്‍പ്‌ രണ്ടു വര്‍ഷം സംവരണം ചെയ്‌ത സ്ഥാപനങ്ങളില്‍ ഇത്തവണയും സംവരണസീറ്റായി നിശ്ചയിച്ച അധ്യക്ഷ പദവികളില്‍ വീണ്ടും നറുക്കെടുപ്പു നടത്തണം. ഇതോടെ പല ജില്ലാപഞ്ചായത്തുകളിലും പ്രസിഡന്റ്‌ പദവി പൊതു വിഭാഗത്തിലാകും.അധ്യക്ഷ പദവികള്‍ സംവരണ സീറ്റുകളാക്കിയതിനെതിരേ...
KERALAHIGHCOURT

സംവരണവാര്‍ഡുകള്‍ ആവര്‍ത്തിക്കുന്നതിനെതിരേയുള്ള ഹര്‍ജികള്‍ തള്ളി

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരേ വാര്‍ഡുകള്‍ തന്നെ തുടര്‍ച്ചയായി മൂന്നാം തവണയും സംവരണ വാര്‍ഡുകളായി നിര്‍ണയിച്ചതിനെതിരേ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ച ശേഷം ഹര്‍ജികള്‍ പരിഗണിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ്‌ നടപടി. 87 ഹര്‍ജികളാണ്‌ തള്ളിയത്‌.തിരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങള്‍ ആരംഭിച്ചതിനാല്‍ വാര്‍ഡ്‌ പുനര്‍നിര്‍ണയം ബുദ്ധിമുട്ടാണെന്ന്‌ ഇലക്ഷന്‍ കമ്മിഷന്‍ വാദിച്ചു....

ലൈഫ് മിഷനിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് സിബിഐ അന്വേഷണം ആരംഭിച്ചതെന്ന് കേന്ദ്രം

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേട് കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് കേരളം ആവശ്യപ്പെട്ടിട്ടാണെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. കേന്ദ്ര ഏജൻസികളെ ക്ഷണിച്ചു മുഖ്യമന്ത്രി ജൂലൈ എട്ടിന് കത്ത് നൽകിയിട്ടുണ്ടെന്നും സ്വർണക്കടത്ത് കേസിലെ എല്ലാ വസ്തുതകളും വെളിച്ചത്ത് കൊണ്ടുവരണമെന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ ഏജൻസികൾ അന്വേഷണം തുടങ്ങിയത്.സംസ്ഥാന...

ശബരിമല വിമാനത്താവളം: നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് സർക്കാരിനു ഭൂമി ഏറ്റെടുക്കാം

പത്തനംതിട്ട:   ശബരിമല വിമാനത്താവളത്തിനായി നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാൻ കോട്ടയം കളക്ടറെ ചുമതപ്പെടുത്തി റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവാണ് ചട്ടങ്ങൾ പാലിച്ചില്ലെന്ന കാരണത്താൽ കോടതി റദ്ദാക്കിയത്. എന്നാൽ മിച്ചഭൂമി ഏറ്റെടുക്കൽ ചട്ടത്തിന്റെ നടപടി ക്രമങ്ങൾ പാലിച്ച് ഭൂമി...