Sun. Feb 23rd, 2025
ഡൽഹി:

തുടർച്ചയായി പത്താം ദിവസവും വർധിപ്പിച്ച ഇന്ധന വില നടപടിക്കെതിരെ  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്ത്. കൊവിഡ് പ്രതിസന്ധിക്കിടെ ഇത്തരത്തിൽ  ഇന്ധനവില വര്‍ധിപ്പിക്കുന്നതിന് യാതൊരു യുക്തിയുമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുകയും ചെയ്തു. ജനങ്ങള്‍ പ്രയാസത്തിലായിരിക്കുമ്പോള്‍ അവരെ ഉപയോഗിച്ച് കൊള്ളലാഭമുണ്ടാക്കുകയാണ് കേന്ദ്ര സർക്കാരെന്ന് സോണിയ ഗാന്ധി ആരോപിച്ചു. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഇന്ധനവിലയാണ് ഇപ്പോഴുള്ളതെന്നും ചൂണ്ടിക്കാട്ടി.

By Athira Sreekumar

Digital Journalist at Woke Malayalam