25 C
Kochi
Thursday, September 23, 2021
Home Tags Crude Oil

Tag: Crude Oil

ക്രൂഡ് ഓയില്‍ വില ആഗോള വിപണിയിൽ കുതിക്കുന്നു; ഒപെക് രാജ്യങ്ങള്‍ക്ക് വന്‍നേട്ടം

സൗദി:ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ ഇന്നലെ മാത്രം മൂന്നു ശതമാനത്തിലേറെ വർദ്ധന. പതിനാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എണ്ണവില ഉയർന്നത് ഗൾഫിലെയും മറ്റും ഉല്പാദക രാജ്യങ്ങൾക്ക് വലിയ മുതൽക്കൂട്ടാകും.അസംസ്കൃത എണ്ണവില ബാരലിന് രണ്ടര ഡോളറോളമാണ് പുതുതായി ഉയർന്നത്. ഇതോടെ ബാരലിന് എണ്ണവില 69 കടന്നു. വരുംദിവസങ്ങളിൽ...
petrol price

ഇന്ധനവില വീണ്ടും കൂടി

കൊച്ചി:സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്നും കൂട്ടി. ഇതോടെ തലസ്ഥാന ജില്ലയിലെ ഗ്രാമീണ മേഖലയിൽ പെട്രോൾ വില 90 ന് അരികിലെത്തി.തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 88 രൂപ 58 പൈസയാണ്. തിരുവനന്തപുരം നഗരത്തിൽ ഡീസൽ...

തുടര്‍ച്ചയായ ഇരുപത്തൊന്നാം ദിവസവും ഇന്ധന വിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 20 പൈസയും വർധിപ്പിച്ചു. കഴിഞ്ഞ 21 ദിവസംകൊണ്ട് ഡീസലിന് 10 രൂപ 45 പൈസയും പെട്രോളിന് 9 രൂപ 17 പൈസയുമാണ് കൂടിയത്. റിപ്പോർട്ടുകളനുസരിച്ച്  ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി...

പതിമൂന്നാം ദിവസവും ഇന്ധന വില കൂട്ടി എണ്ണക്കമ്പനികൾ

ഡൽഹി:   തുടർച്ചയായി പതിമൂന്നാം ദിവസവും രാജ്യത്ത് ഇന്ധന വില വർദ്ധിച്ചു. ഡീസൽ ലിറ്ററിന് 60 പൈസയും, പെട്രോൾ ലിറ്ററിന് 56 പൈസയുമാണ് കൂടിയത്. കഴിഞ്ഞ 13 ദിവസത്തിനിടെ, ഒരു ലിറ്റർ ഡീസലിന് 7 രൂപ 28 പൈസയും ഒരു ലിറ്റർ പെട്രോളിന് 7 രൂപ ഒൻപത് പൈസയുമാണ് എണ്ണകമ്പനികൾ...

ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സോണിയ ഗാന്ധി

ഡൽഹി: തുടർച്ചയായി പത്താം ദിവസവും വർധിപ്പിച്ച ഇന്ധന വില നടപടിക്കെതിരെ  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്ത്. കൊവിഡ് പ്രതിസന്ധിക്കിടെ ഇത്തരത്തിൽ  ഇന്ധനവില വര്‍ധിപ്പിക്കുന്നതിന് യാതൊരു യുക്തിയുമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുകയും ചെയ്തു. ജനങ്ങള്‍ പ്രയാസത്തിലായിരിക്കുമ്പോള്‍ അവരെ ഉപയോഗിച്ച് കൊള്ളലാഭമുണ്ടാക്കുകയാണ് കേന്ദ്ര സർക്കാരെന്ന് സോണിയ ഗാന്ധി ആരോപിച്ചു....

തുടർച്ചയായി എട്ടാം ദിവസവും ഇന്ധനവിലയിൽ വർധനവ് 

ഡൽഹി: തുടര്‍ച്ചയായി എട്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ പെട്രോളിന് 4 രൂപ 53 പൈസയും ഡീസലിന് 4 രൂപ 41 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 76.16 രൂപയും ഡീസലിന് 70.21 രൂപയുമാണ് വില.

ഇന്ധന വിലയിൽ വീണ്ടും വർധനവ്; പെട്രോളിന് 54 പൈസ കൂടി

ഡൽഹി: രാജ്യത്ത് തുടർച്ചയായി മൂന്നാം ദിവസവും ഇന്ധന വില കൂടി. പെട്രോളിന് 54 പൈസയും ഡീസലിന് 58 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇന്നലെ പെട്രോളിന് അറുപത് പൈസയും ഡീസലിന് 57 പൈസയും കൂട്ടിയിരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് രാജ്യത്തെ ഇന്ധന വില വർധനവിന് പിന്നിൽ. മെയ് മാസത്തിൽ പെട്രോളിന്റെ എക്സൈസ് നികുതി കേന്ദ്രം 10 രൂപയും ഡീസലിന്...

പെട്രോള്‍, ഡീസല്‍ തീരുവ വർധിപ്പിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്ത് പെട്രോളിനും, ഡീസലിനും ചുമത്തുന്ന റോഡ് സെസ്, എക്‌സൈസ് തീരുവ എന്നിവ വർധിപ്പിച്ച് കേന്ദ്രം. പെട്രോളിന് ലിറ്റർ 10 രൂപയും ഡീസലിന് 13 രൂപയുമാണ് വർദ്ധനവ്. എക്‌സൈസ് തീരുവ ഇനത്തിൽ 2 രൂപയും  റോഡ്‌ സെസ് 8 രൂപയുമാണ് പെട്രോളിന് വർധിപ്പിച്ചത്. എന്നാൽ ഡീസലിന്‍റെ എക്​സൈസ്​ തീരുവ ലിറ്ററിന്​  5 രൂപയും റോഡ്‌ സെസ് 8 രൂപയുമാക്കി...

ക്രൂഡ്ഓയിൽ വില വർദ്ധിച്ചു

കൊച്ചി ബ്യൂറോ:   എണ്ണവില വ്യാഴാഴ്ച 20 ശതമാനത്തോളം ഉയർന്നു. കൊറോണ പ്രതിസന്ധിയെ തുടർന്ന് കനത്ത നഷ്ടം സംഭവിച്ച ദിവസങ്ങളിൽ നിന്നാണ് കുതിച്ചുകയറുന്നത്. ബ്രെൻറ് ക്രൂഡ് രണ്ട് ദശാംശം പത്ത് ഡോളർ ഉയർന്ന് ബാരലിന് ഇരുപത്തിയാറ് ദശാംശം ഒൻപത് എട്ട് ഡോളറിലെത്തി. ബുധനാഴ്ച ക്രൂഡോയിലിന് 13 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുത്തനെ ഇടിഞ്ഞു

ഡൽഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. ബ്രന്റ് ക്രൂഡ് വില 31.5 ശതമാനം  ഇടിഞ്ഞ് ബാരലിന് 33.102 ഡോളര്‍ നിലവാരത്തിലെത്തി. വിപണിയില്‍ ആവശ്യം കുറഞ്ഞതോടെ റഷ്യയുമായി മത്സരിച്ച് സൗദി എണ്ണവില കുത്തനെ കുറച്ചതാണ് ഓഹരി വിപണയിൽ പ്രതിഫലിച്ചിരിക്കുന്നത്.കൊറോണ മൂലമുള്ള ഡിമാന്റ് കുറവ് പരിഗണിച്ച് ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍...