വായന സമയം: < 1 minute

ന്യൂഡല്‍ഹി:

രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തിന് ഇന്ന് തുടക്കം. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം തുടങ്ങുന്നത്. ആദ്യദിനം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർക്കും അഡ്മിനിസ്ട്രേറ്റർമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. യോഗത്തില്‍ സംസാരിക്കാന്‍ കേരളത്തിന് അനുമതിയില്ല. ഏഴ് സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാര്‍ക്കാണ് യോഗത്തില്‍ സംസാരിക്കാനായി കേന്ദ്രം ഇന്ന് അനുമതി നല്‍കിയിരിക്കുന്നത്.

 

 

Advertisement