ചെന്നൈ:
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ ചെന്നൈ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. അതിതീവ്ര മേഖലകൾ അടച്ചിടണമെന്ന വിദഗ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. ജൂൺ 19 മുതൽ 30 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. റോയപുരം, കോടമ്പാക്കം, തേനംപേട്ട് ഉൾപ്പടെ ആറ് മേഖലകളിൽ നിയന്ത്രണം ശക്തമാക്കുന്നതായും അധികൃതർ അറിയിച്ചു. തമിഴ്നാട്ടിലെ ആകെയുള്ള കൊവിഡ് ബാധിതരിൽ 32,000 ത്തോളം പേർ ചെന്നൈയിൽ നിന്ന് മാത്രമാണ്. തമിഴ്നാട് സെക്രട്ടറിയേറ്റിൽ 56 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.