Thu. Dec 19th, 2024

Day: June 14, 2020

തിങ്കളാഴ്ച മുതൽ വിക്ടേഴ്‌സ് ചാനലിൽ പുതിയ ക്ലാസുകൾ

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും വിദ്യാർത്ഥികൾക്ക് പഠനം ഉറപ്പാക്കുന്ന ‘ഫസ്റ്റ്‌ബെൽ’ പദ്ധതിയിൽ നാളെ മുതൽ പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും. നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ…

കൊവി‍ഡ‍് രോഗികളുടെ എണ്ണം കൂടുന്നു; നിയന്ത്രണങ്ങൾ കർശനമാക്കി തൃശൂർ

തൃശൂർ: സമ്പർക്കത്തിലൂടെയുള്ള കൊവി‍ഡ‍് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് തൃശൂർ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. അത്യാവശ്യകാര്യങ്ങൾക്ക് മാത്രം കളക്ട്രേറ്റിൽ എത്തിയാൽ മതിയെന്നാണ് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുന്നത്. ഓഫീസുകളിൽ പകുതി ജീവനക്കാർ…

സമ്പർക്കം വഴിയുള്ള കൊവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗികളുടെ എണ്ണം കാര്യമായി വർധിക്കുന്നുണ്ടെങ്കിലും സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം നിയന്ത്രണവിധേയമായത് ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. വൈറസ് വ്യാപനത്തിൻ്റെ ആദ്യഘട്ടത്തിൽ 28 ശതമാനം പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതെന്നും,…

യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ച വിശ്രമ നിയമം നാളെ മുതല്‍

അബുദാബി: നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന രീതിയിലുള്ള ജോലികള്‍ക്ക് നൽകിവരുന്ന ഉച്ച വിശ്രമ നിയമം യുഎഇയില്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മാനവവിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന്…

വയറിളക്കവും പേശിവേദനയും കൊവിഡ് ലക്ഷണങ്ങളിൽ ഉൾപ്പെടുത്തി ഐസിഎംആർ

ഡൽഹി: രുചിയും മണവും നഷ്ടപ്പെടുന്ന അവസ്ഥയെ കൂടാതെ വയറിളക്കവും പേശിവേദനയും കൂടി കൊവിഡ് ലക്ഷണങ്ങളിൽ ഉൾപ്പെടുത്തിയതായി ഐസിഎംആർ അറിയിച്ചു. പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്, മൂക്കടപ്പ്, ക്ഷീണം, ശ്വാസതടസം, എന്നിവ ഉൾപ്പടെ 10…

തുടർച്ചയായി എട്ടാം ദിവസവും ഇന്ധനവിലയിൽ വർധനവ് 

ഡൽഹി: തുടര്‍ച്ചയായി എട്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ പെട്രോളിന് 4 രൂപ 53 പൈസയും…

കൊവിഡ് കേസുകള്‍ കൂടുന്നു; ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

ഡൽഹി: ഡൽഹിയിൽ കൊവിഡ് കേസുകളിൽ വൻ വർധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് ഉന്നതതല യോഗം വിളിച്ചുചേർത്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഡൽഹി ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍ അനില്‍ ബെയ്ജാല്‍,…

കപ്പൽശാലയിൽ നിന്ന് ഹാർഡ് ഡിസ്‌ക് മോഷണംപോയ സംഭവം; പ്രതികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യും

കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിന്ന് ഹാർഡ് ഡിസ്‌ക് മോഷണംപോയ സംഭവത്തിൽ പ്രതികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എൻഐഎ. പ്രതികൾക്ക് കപ്പലിൽ കയറി മോഷണം നടത്താനുള്ള സാങ്കേതിക പരിജ്ഞാനം എങ്ങനെയുണ്ടായെന്ന് കണ്ടെത്താനാണ്…

നേപ്പാൾ ഭൂപടം തിരുത്തിയതിനെതിരെ ഇന്ത്യ രംഗത്ത്

ഡൽഹി: ഇന്ത്യൻ പ്രദേശങ്ങളെ കൂടി ഭൂപടത്തിൽ ഉൾപ്പെടുത്തിയ നേപ്പാൾ പാർലമെന്റിന്റെ തീരുമാനം ഗൗരവത്തോടെ കാണുന്നുവെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ. കൃത്രിമമായി സൃഷ്ടിച്ചതാണ് ഈ അവകാശവാദങ്ങളെന്നും, ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ പിൻബലമില്ലാതെയാണ്…