Mon. Dec 23rd, 2024
തിരുവനന്തപുരം:

ചാര്‍ട്ടേഡ് വിമാനങ്ങളിൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധനാ ഫലം നിർബന്ധമാക്കുന്ന വിഷയത്തിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മറ്റന്നാൾ ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അറിയിച്ചു. കൊവിഡ് പരിശോധന ഫലം വേണമെന്ന നിലപാട് എടുത്തത് സുരക്ഷ മുന്‍നിര്‍ത്തിയാണെന്നും വ്യക്തമാക്കി. ഇത് കൂടാതെ മറ്റു രാജ്യങ്ങളിലെ മലയാളികള്‍ക്ക് പരിശോധന നടത്താനും ചികിത്സ ഉറപ്പുവരുത്താനും നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam