Wed. Jan 22nd, 2025
ഡൽഹി:

ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യം കണക്കിലെടുത്ത് ചികിത്സക്കായി 500 റെയില്‍വേ കോച്ചുകള്‍ നൽകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് വഴി കൊവിഡ് രോഗികൾക്കായുള്ള കിടക്കകളുടെ കുറവ് പരിഹരിക്കാനാകുമെന്നും പരിശോധനകൾ കൂടുതൽ വ്യാപിക്കാൻ കേന്ദ്രം സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു. കൊറോണ രോഗികളെ പരിചരിക്കുന്നതിൽ ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങൾ വലിയ വീഴ്ചകൾ വരുത്തുന്നുവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് നടപടി.

By Athira Sreekumar

Digital Journalist at Woke Malayalam