Fri. Apr 19th, 2024
കണ്ണൂർ:

കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂര്‍ സ്വദേശി ഉസ്സൻ കുട്ടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 70 വയസായിരുന്നു. ഈ മാസം ഒൻപതിന് മുംബൈയില്‍ നിന്നും നാട്ടിലെത്തിയ ഇയാൾ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കൊവിഡ് ലക്ഷണങ്ങൾ കണ്ടതോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam