വായന സമയം: < 1 minute
ഡൽഹി:

ഇന്ത്യയും അമേരിക്കയും തമ്മില്‍ ഉണ്ടായിരുന്ന സഹിഷ്ണുതയുടെ ഡിഎന്‍എ നഷ്ടപ്പെതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ നയതന്ത്രജ്ഞനായിരുന്ന നിക്കോളാസ് ബേണ്‍സുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്കയുമായുള്ള ഇന്ത്യയുടെ സഹകരണം പ്രതിരോധ മേഖലയിലേക്ക് മാത്രമായി ചുരുങ്ങിയതായി അദ്ദേഹം ആരോപിച്ചു. കോറോണയ്ക്ക് ശേഷമുള്ള ലോകക്രമത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി കോൺഗ്രസ് പ്രതിനിധികൾ വ്യക്തമാക്കി.

Advertisement