Mon. Dec 23rd, 2024

തൃശൂര്‍:

തൃശൂര്‍  ജില്ലയില്‍ കൊവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ ആറ് പഞ്ചായത്തുകളിൽ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തിശേരി, വടക്കേകാട്, തൃക്കൂർ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ആറ്  പഞ്ചായത്തുകളും കണ്ടെയ്ൻമെന്റ് സോണുകളാക്കി മാറ്റി. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ട്. പൊതു സ്ഥലങ്ങളില്‍ മൂന്ന് പേരിൽ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുത്. വ്യക്തികൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലവും വ്യാപാര സ്ഥാപനങ്ങളിൽ മൂന്ന് പേരിൽ കൂടുതൽ ആളുകളും ഉണ്ടാവരുത്.

അവശ്യസാധനങ്ങൾക്കുള്ള കടകൾ മാത്രമെ തുറക്കാവൂ . കടകൾക്ക്‌  രാവിലെ ഏഴ് മുതൽ ഏഴ് വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ.  ഇതര സംസ്ഥാനത്ത് നിന്നും തൊഴിലാളികളെ എത്തിച്ച് പണിയെടുപ്പിക്കുന്നതും  വീടുകളിൽ കയറിയുള്ള കച്ചവടങ്ങളും വിലക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കും.

 

 

 

By Binsha Das

Digital Journalist at Woke Malayalam