Thu. Jan 23rd, 2025
ഡൽഹി:

പിപിഇ കിറ്റ് ധരിച്ചുള്ള ഡ്യൂട്ടി സമയം കുറച്ചതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് ഡൽഹി എംയിസിലെ നഴ്സുമാർ സമരം അവസാനിപ്പിച്ചു. ജോലി ചെയ്യുന്ന നഴ്സുമാർക്ക് സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കുക, ജോലി സമയം പുനക്രമീകരിക്കുക, കൊവിഡ് ലക്ഷണം ഉള്ളവര്‍ക്ക് പരിശോധനയും ആംബുലൻസ് സൗകര്യവും ഉറപ്പാക്കുക തുടങ്ങിയ പതിനൊന്ന് ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഇന്ന് നടത്തിയ ചർച്ചയിലാണ് നഴ്സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും സുരക്ഷ ഉറപ്പാക്കാമെന്നും ഉറപ്പ് നൽകിയത്. എംയിസിൽ മാത്രം ഇരുനൂറിലധികം ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നഴ്സുമാർ സമരം ആരംഭിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam