Sat. Jan 18th, 2025

ന്യൂഡല്‍ഹി:

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരലക്ഷം പിന്നിട്ടു. 24 മണിക്കൂറില്‍ ഒമ്പതിനായിരത്തി തൊള്ളായിരത്തി എണ്‍പത്തി ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 266 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ ആകെ മരണസംഖ്യ ഏഴായിരത്തി നാനൂറ്റി അറുപത്തി ആറായി ഉയര്‍ന്നു. അഞ്ച് ദിവസത്തിനിടെയാണ് അരലക്ഷത്തോളം പേർക്ക് രോഗം ബാധിച്ചത്. കൊവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. ആകെ ചികിത്സയിലുള്ളവരില്‍  8,944 രോഗികൾ ഗുരുതരാവസ്ഥയിലാണെന്നാണ് കണക്ക്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് അത്യാസന്ന രോഗികളുള്ളത്.

By Binsha Das

Digital Journalist at Woke Malayalam