Fri. Apr 25th, 2025
തൃശ്ശൂർ:

 
സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശി കുമാരന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് കൊവിഡ് പ്രോട്ടോകോൾ നിയമങ്ങൾ പാലിച്ച് നടക്കും. 87 കാരനായ ഇദ്ദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 16 ആയി.

ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിയ കുമാരന്റെ സ്രവ പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാൾക്ക് എവിടെനിന്നാണ് രോഗം വന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇദ്ദേഹത്തിന്റെ ബന്ധുക്കളും ആരോഗ്യ പ്രവർത്തകരുമടക്കം 40 പേരെ മെഡിക്കൽ കോളേജിൽ ക്വാറന്റീൻ ചെയ്തിരിക്കുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam