തിരുവനന്തപുരം:
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എതിര്‍ത്തിട്ടും ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നതിന്‍റെ പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഹിന്ദു സംസ്‌കാരമനുസരിച്ച് ഈശ്വരന്‍ തൂണിലും തുരുമ്പിലുമുണ്ട്. ഈശ്വരപ്രാര്‍ത്ഥന വ്യക്തിപരമാണ്. സമൂഹ പ്രാര്‍ത്ഥന ക്ഷേത്രങ്ങളില്‍ ഹൈന്ദവ ആചാരപ്രകാരം ഇല്ല. ക്ഷേത്രപ്രവേശനം ഭക്തരോ ക്ഷേത്രസമിതികളോ ആവശ്യപ്പെട്ടിട്ടില്ലെന്നും, എന്നിട്ടും ക്ഷേത്രം തുറക്കുന്നത് ആരോടുള്ള താല്‍പ്പര്യമാണെന്ന് ഗോപാലകൃഷ്ണന്‍ ചോദിച്ചു.
തബ് ലീഗിനെ പോലെ ഹിന്ദു ആരാധനാലയങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഹിഡന്‍ അജണ്ട സര്‍ക്കാര്‍ ഉത്തരവിന് പിന്നിലുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. അധികാരികള്‍ക്ക് ശമ്പളവും കിമ്പളവും കിട്ടാനും നേടാനുമുള്ള ധൃതിയാണ് ദേവസ്വങ്ങളുടെ താല്‍പ്പര്യമെനന്നും അദ്ദേഹം കുറ്റപ്പെടുത്തി.