Mon. Dec 23rd, 2024
ഡൽഹി:

 
ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളിൽ ഇനി മുതൽ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ ചികിത്സ ലഭിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. എന്നാൽ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ തേടാൻ അനുമതിയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറയുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 

ഡോക്ടര്‍മാരടങ്ങുന്ന അഞ്ചംഗ പ്രത്യേക സമിതിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ജൂണ്‍ അവസാനത്തോടെ ഡല്‍ഹിയില്‍ 15,000 കിടക്കകള്‍ ചികിത്സയ്ക്ക് വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂണ്‍ എട്ട് മുതല്‍ ഡല്‍ഹിയിലെ അതിര്‍ത്തികള്‍ തുറക്കുമെന്നും അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam