28 C
Kochi
Friday, July 30, 2021
Home Tags Delhi Government

Tag: Delhi Government

ഡല്‍ഹി സര്‍ക്കാരിൻ്റെ കണക്കില്‍പ്പെടാതെ ആയിരത്തിലധികം കൊവിഡ് മരണങ്ങൾ

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ആയിരത്തിലധികം കൊവിഡ് മരണങ്ങള്‍ സര്‍ക്കാരിന്റെ ഒരു ഔദ്യോഗിക രേഖയിലും പെടാതെ പോയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 1150 മരണങ്ങളാണ് ഔദ്യോഗിക രേഖകളില്‍ റെക്കോര്‍ഡ് ചെയ്യാതിരുന്നത്. ഏപ്രില്‍ 18 നും ഏപ്രില്‍ 24 നും ഇടയില്‍ കൊവിഡ് ബാധിച്ച് മരിച്ച 3,096...
Government allowed protesters to enter Delhi

കർഷകർക്ക് പ്രതിഷേധത്തിന് അനുമതി നൽകി ഡൽഹി സർക്കാർ

 ഡൽഹി:കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന 'ദില്ലി ചലോ' മാർച്ചിന് അനുമതി നൽകി ഡൽഹി സർക്കാർ. വടക്കന്‍ ദില്ലിയിലെ ബുരാരിയിലും നിരാന്‍ ഖാരി മൈതാനത്തുമാണ് പ്രതിഷേധം അനുവദിച്ചിരിക്കുന്നത്. കർഷക സംഘടകളുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനമെന്ന് ഡൽഹി പൊലീസ് പിആർഒ ഇഷൽ സിംഗ്ല ഐപിഎസ് വ്യക്തമാക്കി.കർഷകരെ ഡൽഹി-ഹരിയാന അതിർത്തി കടത്തിവിടാഞ്ഞതിനെ തുടർന്ന് വലിയ പ്രതിഷേധം...
Supreme court criticizes government for covid spread

‘മാസ്ക് താടിയിൽ തൂക്കി നടക്കാനുള്ളതല്ല’; രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമെന്ന് സുപ്രീംകോടതി

 ഡൽഹി:കൊവിഡിൽ രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതി. രാജ്യത്ത് പലയിടത്തുമായി പലതരം ഉത്സവങ്ങൾ നടക്കുന്നുണ്ട്. എന്നാൽ 80 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ല. ചിലരാകട്ടെ മാസ്ക് താടിയിൽ തൂക്കി നടക്കുകയാണെന്നും സുപ്രീംകോടതി വിമർശിച്ചു.കൊവിഡ് പ്രതിരോധത്തിനായി കടുത്ത നടപടികളൊന്നും കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ സ്വീകരിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി....

ഡീസലിന്റെ വാറ്റ് വെട്ടിക്കുറച്ച് ഡൽഹി സർക്കാർ 

ഡല്‍ഹി:ഡൽഹിയിൽ ഡീസലിന്റെ മൂല്യവര്‍ധിത നികുതി  30 ശതമാനത്തില്‍ നിന്ന് 16.75 ശതമാനമായി കുറച്ച്  കെജ്‌രിവാള്‍ സര്‍ക്കാര്‍. ഇതോടെ ഡൽഹിയിൽ ഡീസല്‍ വില  82 രൂപയില്‍ നിന്ന് 73 രൂപ 64 പൈസയാകും. ഡല്‍ഹിയുടെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികളിലൊന്നാണിതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം...

സര്‍വകലാശാലാ പരീക്ഷകള്‍ റദ്ദാക്കി ഡൽഹി സർക്കാർ 

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലാ പരീക്ഷകള്‍ റദ്ദാക്കി ഡൽഹി സർക്കാർ. അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ മൂല്യ നിര്‍ണയത്തിനായി മാര്‍ഗ നിര്‍ദേശം തയ്യാറാക്കാന്‍ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. അവസാന സെമസ്റ്റര്‍ ഒഴികെയുള്ള വിദ്യാര്‍ഥികളെ പരീക്ഷ ഇല്ലാതെ  തന്നെ പാസാക്കാനും നിർദ്ദേശം നൽകിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

വെട്ടുകിളി ആക്രമണം ഹരിയാനയിലേക്കും വ്യാപിക്കുന്നു

ന്യൂഡല്‍ഹി:ഗുരുഗ്രാമില്‍ വെട്ടുകിളികളുടെ ആക്രമണമുണ്ടായതിനാൽ ന്യൂഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രത പുറപ്പെടുവിച്ചു. വെട്ടുകിളികളുടെ ആക്രമണം തടയുന്നതിനായി ഗുരുഗ്രാം നിവാസികളോട് ജനലുകള്‍ അടച്ചിടാനും പാത്രം കൊട്ടി ശബ്ദമുണ്ടാക്കാനുമാണ് ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ഡല്‍ഹിയിലെ സ്ഥിതിഗതികൾ വിലയിരുത്താനായി  പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായ് അടിയന്തര യോഗം വിളിച്ചു.

കൊവിഡ് ബാധിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട് 

ഡൽഹി: കൊവിഡ് ബാധിച്ച ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍റെ നില ഗുരുതരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ന്യൂമോണിയ ബാധിച്ചതോടെ ശ്വാസമെടുക്കാൻ ഏറെ പ്രയാസം നേരിടുന്നതായി ഇദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. അണുബാധ വര്‍ധിച്ചതിനെ തുടര്‍ന്ന് ശ്വസിക്കാന്‍ അദ്ദേഹത്തിന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍...

ഡല്‍ഹി ആരോഗ്യമന്ത്രിയുടെ കൊവിഡ് ഫലം നെഗറ്റീവ്

ഡല്‍ഹി: കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്റെ പരിശോധനാ ഫലം നെഗറ്റീവ്. കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ഇന്നലെ രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ നടത്തിയ സാംബിൾ പരിശോധനയിലാണ് ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

ഡല്‍ഹിയിലെ ആശുപത്രികളില്‍ ചികിത്സ ഡല്‍ഹി നിവാസികൾക്ക് മാത്രമെന്ന് കെജ്രിവാള്‍

ഡൽഹി:   ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളിൽ ഇനി മുതൽ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ ചികിത്സ ലഭിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. എന്നാൽ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ തേടാൻ അനുമതിയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറയുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരടങ്ങുന്ന അഞ്ചംഗ പ്രത്യേക സമിതിയുടെ...

ഡൽഹിയിൽ വൻ ഭൂകമ്പത്തിന് സാധ്യതയെന്ന് ഐഐടി വിദഗ്ദ്ധർ 

ഡൽഹി: വരുംദിവസങ്ങളിൽ ഡൽഹി-എൻസിആർ മേഖലയിൽ വൻ ഭൂകമ്പമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്‌മോളജി വകുപ്പ് വിദഗ്ദ്ധർ അറിയിച്ചു. ഭൂകമ്പ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും വിദഗ്ദ്ധർ  കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഡൽഹി-എൻസിആർ മേഖലയിൽ 11 തവണയാണ് ഭൂചലനമുണ്ടായത്.തുടർച്ചയായുണ്ടായ ചെറുഭൂചലനങ്ങൾ...