Fri. Apr 4th, 2025
പാലക്കാട്:

 
പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷിണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളിന് കൊവിഡ് രോഗബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇവരുടെ ആദ്യത്തെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

എന്നാൽ മരണശേഷം അയച്ച സാംപിൾ പോസിറ്റീവായതിനെ തുടർന്നാണ് സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം രേഖപ്പെടുത്തിയത്. മെയ് 25-നാണ് മകനോടൊപ്പം ചെന്നൈയിൽ താമസിച്ചിരുന്ന മീനാക്ഷി അമ്മാൾ പാലക്കാട് എത്തിയത്. ഇവർക്ക് പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam