Sat. Jan 18th, 2025
തിരുവനന്തപുരം:

 
സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന ശക്തമായ ആവശ്യം പരിഗണിച്ച് ഇന്ന് മതമേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തും. ചർച്ചയിൽ ഉയരുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും കേന്ദ്രത്തിന് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകുക. ആരാധനാലയങ്ങൾ തുറന്നാലും സാമൂഹിക അകലം അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ കർശനമായി ഉറപ്പാക്കുമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ലോക്ക്ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയതിന് പിന്നാലെയാണ് ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നുവന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam