കൊച്ചി:
കൊവിഡ് പ്രതിസന്ധിക്കിടെ സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. സ്വകാര്യ ബസുകൾ മാത്രമല്ല കെഎസ്ആർടിസിയും നഷ്ടത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ബസ് ചാർജ് വർദ്ധിപ്പിക്കൂവെന്നും യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ബസ് ചാർജ് വർദ്ധനവ് പിൻവലിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സർവ്വീസ് നടത്താൻ സ്വകാര്യ ബസുകളെ നിർബന്ധിക്കില്ലെന്നും തത്കാലം ചാർജ് കൂട്ടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അറിയിച്ചു.