Sun. Feb 2nd, 2025
ഡൽഹി:

കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ കുടുങ്ങിയ പ്രവാസികളെ മടക്കികൊണ്ടുവരുന്ന വന്ദേഭാരത് മിഷന്‍റെ മൂന്നാംഘട്ടം ജൂൺ 11 മുതൽ 30 വരെ നടക്കും. മൂന്നാം ദൗത്യത്തില്‍ അമേരിക്കയിൽ നിന്നും കാനഡയില്‍ നിന്നും ഉള്‍പ്പെടെ 70 വിമാനസർവ്വീസുകൾ ഉണ്ടാകുമെന്ന് വ്യോമയാനമന്ത്രി ഹ‍ര്‍ദ്ദീപ് സിംഗ് പുരി അറിയിച്ചു. എന്നാൽ പല രാജ്യങ്ങളും സർവ്വീസുകൾ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സർവ്വീസ് തുടങ്ങാൻ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്ഥിതി സാധാരണ നിലയിലേക്ക് വരേണ്ടതുണ്ടെന്നും വ്യോമയാനമന്ത്രി വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam