Thu. Dec 19th, 2024
തിരുവനന്തപുരം:

 
ലോക്ക്ഡൗണ്‍ ഇളവുകളിൽ കേരളത്തിന്റെ തീരുമാനം ഇന്നറിയാം. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. കേന്ദ്രസര്‍ക്കാര്‍ ഈ മാസം എട്ടാം തീയ്യതി മുതല്‍ ലോക്ഡൗണില്‍ വലിയ ഇളവുകള്‍ വരുത്തിയെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് പാസ് നല്‍കിയുള്ള നിയന്ത്രണം തുടരും.

മാളുകളിൽ 50 ശതമാനം കടകൾ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാനായിരിക്കും തീരുമാനം. ഹോട്ടലുകളിൽ ആകെ സീറ്റിന്റെ പകുതിയാളുകളെ മാത്രമെ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കൂ. ആരാധനാലയങ്ങൾ തുറക്കണമോയെന്ന കാര്യത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ആരാധനാലയങ്ങള്‍ തുറന്നാൽ തന്നെ ആളുകളുടെ എണ്ണം കർശനമായി പരിമിതപ്പെടുത്തും.

By Binsha Das

Digital Journalist at Woke Malayalam