Sat. Apr 26th, 2025
കൊച്ചി:

വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾ പണം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കാത്തതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി.  എന്നാൽ ഭാവിയില്‍ പണം ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാം. കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, പത്തനംതിട്ട സ്വദേശി റജി താഴ്മണ്‍ എന്നിവരാണ് ഹര്‍ജി നൽകിയിരുന്നത്.  പ്രവാസികളുടെ ക്വാറന്‍റൈന്‍ സൗകര്യത്തിന് പണം ഈടാക്കുന്നത് സംബന്ധിച്ച വിഷയം ഇന്ന് ചർച്ച ചെയ്യുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഇതോടൊപ്പം  മൈഗ്രന്റ് വര്‍ക്കേഴ്‌സിന് സൗജന്യ ഭക്ഷവും താമസവും നല്‍കാനുള്ള സുപ്രീം കോടതി വിധികൂടി പരിഗണിക്കാൻ കോടതി ആവശ്യപ്പെട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam