ന്യൂഡല്‍ഹി:
ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്കെത്തി. രാജ്യത്ത് 24 മണിക്കൂറിനിടെ എണ്ണായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി രണ്ട് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം എണ്ണായിരം കടക്കുന്നത്.
ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തി തൊണ്ണൂറായിരത്തി അഞ്ഞൂറ്റി മുപ്പത്തി അഞ്ചായി. 24 മണിക്കൂറിനിടെ 230 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ അയ്യായിരം കടന്നു.
ഫ്രാന്‍സിനെയും ജര്‍മ്മനിയെയും മറികടന്നാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്തെത്തുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്.