Mon. Dec 23rd, 2024
അമ്പലപ്പുഴ:

 
ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ റിലേ സത്യാഗ്രഹ സമരം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം 20 ല്‍ അധികം നേതാക്കൾക്കെതിരെ അമ്പലപ്പുഴ പോലീസ് കേസെടുത്തു. കരിമണൽ കൊണ്ടുപോകുന്നതിനെതിരെ സിപിഐയും രംഗത്തെത്തിയിരുന്നു. പൊഴിമുറിച്ചുള്ള മണൽ നീക്കം ആശാസ്ത്രീയമാണെന്നാണ് ഇരുഭാഗവും ചൂണ്ടിക്കാട്ടുന്നത്. പ്രളയരക്ഷാ നടപടികളുടെ പേരിൽ നടക്കുന്നത് പകൽ കൊള്ളയാണെന്നും സിപിഐ അഭിപ്രായപ്പെട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam