Sat. Jan 18th, 2025
തിരുവനന്തപുരം:

 
സംസ്ഥാനത്ത് ഇന്ന് പുതുതായി 61 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട്- 12, കാസര്‍ഗോഡ്- 10, കണ്ണൂർ- 7, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്കും, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്ന് രണ്ട് പേർക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇവരിൽ 20 പേർ വിദേശത്ത് നിന്ന് വന്നവരും 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. അതേസമയം ഇന്ന് 15 പേർ രോഗമുക്തരാകുകയും ചെയ്തു.

By Athira Sreekumar

Digital Journalist at Woke Malayalam