Mon. Dec 23rd, 2024

തിരുവനന്തപുരം:

സാമൂഹിക വ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകള്‍ കേരളത്തില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശെെലജ. സമ്പര്‍ക്കം മൂലമുള്ള രോഗപ്പകര്‍ച്ച കേരളത്തില്‍ താരതമ്യേന കുറവാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇപ്പോള്‍ വരുന്നവര്‍ കനത്ത രോബഗാധയുള്ളിടത്ത് നിന്നാണ്, രോഗികളായി എത്തുന്ന പലരും അവശ നിലയിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് കൊവിഡ് സൗജന്യ ചികിത്സ തുടരുമെന്നും കെകെ ശെെലജ പറഞ്ഞു. ഒരു ടെസ്റ്റിന് മാത്രം നാലായിരം രൂപ ചിലവുണ്ട്. എങ്കിലും കേരളത്തില്‍ സൗജന്യ ചികിത്സ തുടരുമെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്.

 

By Binsha Das

Digital Journalist at Woke Malayalam