Sat. Apr 20th, 2024

ന്യൂയോര്‍ക്ക്:

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. സംഘര്‍ഷം വര്‍ധിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഇരുഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇരുരാജ്യങ്ങള്‍ക്കും താത്പര്യമുള്ള ആളിനെ മധ്യസ്ഥനായി പരിഗണിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു. ആരാണ് മധ്യസ്ഥത വഹിക്കേണ്ടതെന്ന് ഇരുരാജ്യങ്ങള്‍ക്കും തീരുമാനിക്കാം, അക്കാര്യത്തില്‍ യു.എന്നിന് അഭിപ്രായങ്ങളൊന്നിമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും കൂടുതല്‍ പിരിമുറുക്കമുണ്ടാക്കുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഇരുരാജ്യങ്ങളോടും യുഎന്‍ ആവശ്യപ്പെട്ടു.

 

By Binsha Das

Digital Journalist at Woke Malayalam